പുന്നപ്രയിൽ രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ..
അമ്പലപ്പുഴ: പുന്നപ്രയിൽ രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, പുന്നപ്ര പൊലിസും ചേർന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന 5 ഗ്രാം എം.ഡി.എം.എയുമായി പുന്നപ്ര പുത്തൻചിറ വീട്ടിൽ അഖിൽ (27), പുന്നപ്ര പുത്തൻചിറയിൽ വീട്ടിൽ വൈശാഖ് (29), എന്നിവരെയാണ് പിടികുടിയത് . ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിൻ്റെ ഭാഗമായി ഓണ വിപണി ലക്ഷ്യമിട്ട് ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ മയക്ക് മരുന്നുകൾ കൊണ്ടുവന്ന് സ്റ്റേക്ക് ചെയ്തു അസമയങ്ങളിൽ വിൽപ്പന നടത്തുന്നുണ്ടെന്ന് മനസ്സിലാക്കി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പൊലീസും ചേർന്ന് പഴയ നടക്കാവ് റോഡിൽ പത്തിൽ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് അതിമാരക മയക്ക് മരുന്നായ 5 ഗ്രാം എം.ഡി.എംഎയുമായി പ്രതികൾ പിടിയിലായത്.
ഇതിൽ വൈശാഖിൻ്റെ പേരിൽ നിരവധി കേസ് നിലവിലുണ്ട്. അഖിലും മറ്റൊരാളും ചേർന്ന് കേരളത്തിന് പുറത്ത് പോയി എം.ഡി..എംഎ വാങ്ങി നാട്ടിൽ എത്തിച്ച് കൊടുക്കുകയും അത് വൈശാഖ് നാട്ടിൽ വിതരണം ചെയ്യുകയുമാണ് ചെയ്തു വന്നത് . മാസത്തിൽ പല പ്രാവിശ്യം ലഹരി വസ്തുക്കൾ വാങ്ങി നാട്ടിൽ എത്തിച്ച് അമിത ലാഭം ഉണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. അവിടെ നിന്നും കിലോയ്ക്ക് 800 രൂപയക്ക് വാങ്ങുന്ന എം.ഡി.എം.എ ഇവിടെ 4000 , 5000 രൂപയക്ക് ആണ് വീറ്റിരുന്നത് . നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽ പുന്നപ്ര സി.ഐ മഞ്ജുദാസ് , എസ്.പി.സി.ഒ ബിനുമാർ . സി.പി.ഒ ജോജോ, അലക്സ് വർക്കി സുഭാഷ് എന്നിവരാണ് പ്രതികളെ പിടികുടിയത് . പുന്നപ്ര മേഖലയിൽ ശക്തമായ പരിശോധനകൾ തുടരുമെന്ന് സി.ഐ പറഞ്ഞു.