ബസ് സ്റ്റോപ്പിൽ കാത്തിരുന്നു.. 18 കാരിയെ പിന്തുടർന്ന് നഗ്നത പ്രദർശനം.. രണ്ട് യുവാക്കൾ പിടിയിൽ…..
യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന് നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി.ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ മാഹീൻ(30) എന്നിവരാണ് പിടിയിലായത്. 18 കാരി കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാക്കൾ പിടിയിലായത്.
നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ ദിനേശും മാഹിനും. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ചുങ്കപ്പാറയിൽ പോയി തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയായിരുന്നു യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. യുവതിക്ക് പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികൾ, കൈകൾ കൊണ്ട് മോശം ആംഗ്യം കാണിച്ചു. ഇവരെ ശ്രദ്ധിക്കാതെ യുവതി ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയി. ഇതോടെ യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച് നഗ്നതാ പ്രദർശനം നടത്തി. പിന്നീട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു.
സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി ദിനേശിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ്ഐ ടി.പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ വള്ളച്ചിറയിൽ വച്ച് ഇയാളെ പിടികൂടി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.