സ്കൂളിന് മുന്നിലെ റോഡ് ‘ബാർ’ ആക്കി പരസ്യ മദ്യപാനം, ക്യാമറ കണ്ടപ്പോൾ മുങ്ങി; പൊലീസെത്തി കയ്യോടെ തൂക്കി

താമരശ്ശേരിയിൽ നടുറോഡ് ‘ബാർ’ ആക്കി പരസ്യ മദ്യപാനം നടത്തി യുവാക്കൾ. വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചായിരുന്നു യുവാക്കളുടെ മദ്യപാനം. താമരശ്ശേരി കോരങ്ങാട് – കോളിക്കൽ റോഡിൽ അൽഫോൺസ സ്കുളിന് മുൻവശത്താണ് നടുറോഡിൽ കുത്തിയിരുന്ന് യുവാക്കൾ പരസ്യ മദ്യപാനം നടത്തിയത്. ഇത് ചോദ്യം ചെയ്ത ലോറി ഡ്രൈവറെയടക്കം യുവാക്കൾ ഭീഷണിപ്പെടുത്തി. ഇതിനിടെ ചിലർ വീഡിയോ പകർത്തിയതോടെ അവരെയും ഭീഷണിപ്പെടുത്തി യുവാക്കൾ മുങ്ങി. എന്നാൽ നാട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും പിന്നീട് കസ്റ്റഡിയിലെടുത്തു


