രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ…തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം എന്താണെന്നോ..

രണ്ട് വോട്ടർമാർക്ക് ഒരേ തിരിച്ചറിയൽ കാർഡ് നമ്പർ വന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. തിരിച്ചറിയൽ നമ്പർ മാത്രം നോക്കിയല്ല വോട്ടു ചെയ്യാൻ അനുവദിക്കുന്നത് മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് നോക്കിയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

പശ്ചിമ ബംഗാളിലെ ചില വോട്ടർമാരുടെ തിരിച്ചറിയൽ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ വോട്ടർമാർക്കുമുണ്ടെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ഭാവിയിൽ ഓരോ വോട്ടർക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി സാങ്കേതിക സൗകര്യം മെച്ചപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു.

Related Articles

Back to top button