രണ്ട് സ്ത്രീകൾക്ക് വെട്ടേറ്റു… ആക്രമണത്തിന് പിന്നിൽ…
വയനാട്ടിൽ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു. വെള്ളമുണ്ട വാരാമ്പറ്റയിലാണ് സംഭവം. കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉണ്ടായ സംഘർഷമാണ് കാരണമെന്നാണ് സൂചന.



