പ്രണയബന്ധം അധ്യാപകര്‍ വീട്ടില്‍ അറിയിച്ചു.. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി…

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ഥികള്‍.ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് ആത്മഹത്യകള്‍ നടന്നത്.ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം.ഷെയ്ഖ് റിസ്വാനും കെ ഹന്‍സികയുമാണ് ആത്മഹത്യ ചെയ്തത്. മിയാപൂരിലെ മാധവ്നഗര്‍ കോളനിയിലെ സ്‌കൂളിലാണ് സംഭവം.

ജൂലൈ 19നാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 15 വയസ്സുകാരനായ ഷെയ്ഖ് റിസ്വാന്‍ ആത്മഹത്യ ചെയ്തത്. പിന്നാലെയാണ് ദിവസങ്ങൾക്ക് ശേഷം ഹന്‍സികയും ഇതേ രീതിയില്‍ തന്നെ ആത്മഹത്യ ചെയ്തത്.ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് വിവരം. വിദ്യാര്‍ഥികളുടെ ആത്മഹത്യയ്ക്കു പിന്നാലെ സ്‌കൂളിനു നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

റിസ്വാനും ഹന്‍സികയും അടുപ്പത്തിലായിരുന്നെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ ഏറെ നേരം സംസാരിച്ചിരുന്നെന്നുമാണ് വിവരം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിഞ്ഞ് വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്തിലാണ് റിസ്വാന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Related Articles

Back to top button