വർക്കല ബീച്ചിൽ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു..ഒരാൾക്ക് രക്ഷ..ഒരാൾക്കായി തിരച്ചിൽ…

വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. സംഭവത്തിൽ ഒരാളെ രക്ഷപ്പെടുത്തി. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികളാണ് തിരയിൽ പെട്ടത്. വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ വിദ്യാർത്ഥിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തിരയിൽപെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കാനായി ഇറങ്ങിയത്.

Related Articles

Back to top button