രണ്ട് പവന്റെ മാല പോയത് ഒരു വര്‍ഷം മുമ്പ്… അന്വേഷിച്ച് പൊലീസ് എത്തിയത് 3 പേരിലേക്ക്… ഒരാൾ പരാതിക്കാരന്റെ….

മാല കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തൈക്കാട്ടുശ്ശേരി പഞ്ചായത്ത്  തോട്ടു കണ്ടത്തിൽ നിഖിൽ (26), തേക്കാനത്ത് വീട്ടിൽ ജോണി ജോസഫ് (25), കല്ലുങ്കൽ വെളിയിൽ വിഷ്ണു പ്രസാദ് (28) എന്നിവരെയാണ് പൂച്ചാക്കൽ സിഐ പിഎസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. 

ഒരു വർഷം മുൻപ് മണപ്പുറം തോട്ടുകണ്ടത്തിൽ ഉദയകുമാറിന്റെ രണ്ട് പവൻ മാല മോഷണം പോയിരുന്നു. പൊലിസിന്റെ അന്വേഷണത്തിലാണ് ബന്ധുവായ നിഖിലിലേക്ക് സംശയമെത്തുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാം പ്രതി ജോണി ജോസഫുമായി മോഷണം നടത്തിയതായും മൂന്നാം പ്രതി വിഷ്ണുപ്രസാദ് പൂച്ചാക്കലിലുള്ള ധനകാര്യ സ്ഥാപനത്തിൽ മാല വിൽക്കാൻ ശ്രമിച്ചുവെന്നും തെളിഞ്ഞത്. തെളിവെടുപ്പ് നടത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി. സിപിഒ മാരായ സുബിമോൻ, കിം റിച്ചാർഡ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button