അജ്ഞാതർ പള്ളിയിൽ അതിക്രമിച്ച് കയറി ലക്ഷങ്ങൾ കവർന്നു.. വൈദികർക്ക് നേരെ ആക്രമണം..

മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് വൈദികർക്ക് ഗുരുതര പരിക്ക്. പുരോഹിതരായ ഫാ. ഡീൻ തോമസ് സോറെംഗിനും ഫാ. ഇമ്മാനുവൽ ബാഗ്‌വാറിനുമാണ് പരിക്കേറ്റത്. ഇന്നലെ (ബുധനാഴ്ച്ച) പുലർച്ചയായിരുന്നു സംഭവം. ഝാർഖണ്ഡിൽ സിംഡെഗ ജില്ലയിലെ തുംഡെഗിയിലെ സെന്റ് ജോസഫ് പള്ളിയിലാണ് പുരോഹിതർക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ 12 അംഗ സംഘമാണ് വൈദികരെ ഉപദ്രവിക്കുകയും ലക്ഷക്കണക്കിന് രൂപയും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കവരുകയും ചെയ്തത്.

ഇരുവരെയും പരിക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പുരോഹിതന്മാർക്കും പള്ളിക്കും നേരെയുണ്ടായ ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയർത്തുന്നതാണെന്ന് പള്ളി അധികൃതർ വ്യക്തമാക്കി. ആക്രമണത്തിന്റെ ലക്ഷ്യം മോഷണമാണെന്ന് തോന്നുമെങ്കിലും ഒരു മതസ്ഥാപനത്തെ മനപൂർവം ലക്ഷ്യംവച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പള്ളി അധികൃതർ പറഞ്ഞു. അക്രമത്തിൽ പ്രാദേശിക കത്തോലിക്ക സമൂഹം ശക്തമായി അപലപിച്ചു.

Related Articles

Back to top button