യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു.. യുവാക്കൾ പിടിയിൽ…
ഓൺലൈൻ ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. വണ്ടൂർ സ്വദേശി സാബിർ, വാണിയമ്പലം സ്വദേശി അസീം എന്നിവരെയാണ് താമരശേരി പൊലീസ് പിടികൂടിയത്. പരപ്പൻപൊയിൽ സ്വദേശിയായ അഹമ്മദ് കബീറിനാണ് മർദനമേറ്റത്. സംഭവത്തിൽ 8 പേർക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു