അമ്പലപ്പുഴയിൽ പോലീസിനെ കയ്യേറ്റംചെയ്ത് യുവാക്കൾ.. രണ്ടുപേർ അറസ്റ്റിൽ.. ആക്രമണത്തിന് കാരണമായത്….
അമ്പലപ്പുഴ: പുന്നപ്ര പൊലീസിനെ കൈയ്യേറ്റം ചെയ്ത കേസില്‍ രണ്ടു പേര് അറസ്റ്റില്‍. മറ്റ് പ്രതികളെ കുറിച്ച് പൊലീസ് അന്വേക്ഷണം ഊർജിതമാക്കി .
പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ നിയാസ്(40,) അമ്പലപ്പുഴ വടക്ക് രണ്ടാം വാര്‍ഡ് കളത്തില്‍ വീട്ടില്‍ അന്‍സാര്‍(43) എന്നിവരാണ് അറസ്റ്റിലായത്.ഗാന്ധി സ്മരണയുമായി ബന്ധപെട്ട് പുന്നപ്ര കുറവന്തോട് എ.ഐ.വൈ.എഫ് നടത്തിയ പരിപാടി അലങ്കോലപ്പെടുത്തുകയും കൊടിനശിപ്പിക്കുകയും ചെയ്ത വിവരമറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. പ്രശ്നനങ്ങള്‍ പറഞ്ഞ് രമ്യതയിൽ എത്തിയതായിരുന്നെന്നും ഇതിനിടെയാണ് ചിലര്‍ സംഘടിച്ചെത്തി സംഘര്‍ഷം ഉണ്ടാക്കിയതെന്നും നേതാക്കൾ പറഞ്ഞു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പുന്നപ്ര പൊലീസ് ഇൻസ്പെക്ടർ ടി.എൽ. സ്റ്റെപ്റ്റോ ജോൺ (47), സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരികൃഷ്ണൻ (40) എന്നിവരെ സംഘം കൈയ്യേറ്റം ചെയ്തത്.
അക്രമം തടയാൻ ശ്രമിച്ച എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടി ജി.സുബിഷ് (38) നും മര്‍ദ്ദനം ഏറ്റിരുന്നു. പരിക്കേറ്റ ഇവര്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.സംഭവസ്ഥലത്തുവെച്ചാണ് പ്രതികളായ ഇരുവരെയും പിടികൂടിയത്. മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.