പാലക്കാട് കാർ ബൈക്കിൽ ഇടിച്ച് അപകടം.. രണ്ടുപേർക്ക് ദാരുണാന്ത്യം…
വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ആലത്തൂർ പുളിഞ്ചോടാണ് അപകടം ഉണ്ടായത്.. മേലാർകോട് സ്വദേശി ബാലനാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് യാത്രികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. KA ജെ 5375 എന്ന രജിസ്ട്രേഷനുള്ള ബൈക്കിൽ യാത്ര ചെയ്ത ആളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇയാൾ ലോട്ടറി വില്പനക്കാരനാണോ എന്ന് സംശയമുണ്ട്.മേലാർകോടിൽ നിന്ന് നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.