രഹസ്യ വിവരത്തെ തുടർന്ന് പരിശോധന.. രണ്ട് പേർ പിടിയിൽ.. കൈവശം…

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന. ഇടുക്കി വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പീരുമേട് എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.

വാഗമൺ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.

Related Articles

Back to top button