ചോദിച്ചത് 2 കോടി, അഡ്വാൻസ് 2 ലക്ഷം.. പണം കൈമാറുന്നതിനിടെ സിനിമ സ്റ്റൈൽ എൻട്രി.. പിടി വീണത്..

ഇഡി കേസ് ഒതുക്കാൻ കോഴ ആവശ്യപ്പെട്ട കേസിൽ രണ്ട് പേർ കൊച്ചിയിൽ വിജിലൻസ് പിടിയിൽ. ഇഡി ചോദ്യം ചെയ്ത കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരിയിൽ നിന്ന് പണം തട്ടാൻ ശ്രമം നടത്തിയ സംഭവത്തിലാണ് 2 പേരെ വിജിലൻസ് പിടികൂടിയിരിക്കുന്നത്. തമ്മനം സ്വദേശി വിൽ‌സൺ, രാജസ്ഥാൻ സ്വദേശി മുരളി എന്നിവരാണ് പിടിയിലായത്. ഇഡി കേസ് ഒതുക്കാൻ രണ്ട് കോടിയാണ് ഇവർ ആവശ്യപ്പെട്ടത്. അഡ്വാൻസ് തുകയായി 2 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടു. അഡ്വാൻസ് തുക കൈമാറുന്നതിനിടെയാണ് പനമ്പിള്ളി ന​ഗറിൽ വെച്ച് ഇവർ പിടിയിലാകുന്നത്. സംഭവത്തിന് പിന്നിൽ ആരൊക്കെയന്ന് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇഡി കേസ് ഉള്ള കാര്യം പ്രതികൾ എങ്ങനെ അറിഞ്ഞുവെന്നതിലു അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു

Related Articles

Back to top button