ഫയലുകൾ കൈകാര്യം ചെയ്തതിൽ ക്രമക്കേട്.. എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ…

കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ അജിത് കുമാർ, ഓവർസീയർ അനീഷ പി പി എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം നഗരസഭ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്സാപ്പിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

Related Articles

Back to top button