കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധന.. യുവതികൾ പിടിയിൽ.. ഒപ്പം നാലുവയസുള്ള കുട്ടിയും…

കാലടിയിൽ കെഎസ്ആർടിസി ബസിൽ നിന്നും യുവതികളെ പിടികൂടി. ഏഴ് കിലോ കഞ്ചാവുമായാണ് യുവതികൾ പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒഡിഷ സ്വദേശികളായ രണ്ട് യുവതികൾ പിടിയിലായത്. തിങ്കളാഴ്ച വെളുപ്പിന് നാല് മണിയോടെയാണ് ഇവരെ കഞ്ചാവുമായി പിടികൂടുന്നത്.

സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. നാല് വയസുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button