കാസർഗോഡ് വൻ ലഹരി വേട്ട..അരക്കിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേർ പിടിയിൽ..

കാസർഗോഡ് അരക്കിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേർ പിടിയിൽ. മാ​വു​ങ്കാ​ൽ ക​ല്യാ​ൺ റോ​ഡി​ലെ പി. ​ശ്രീ​ശാ​ന്ത് (23), ക​ല്യാ​ൺ റോ​ഡി​ലെ എം. ​അ​ശ്വി​ൻ(21) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഹോ​സ്ദു​ർ​ഗ് പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 523.96 ഗ്രാം ​വ​രു​ന്ന 50 ഓ​ളം പാ​ക്ക​റ്റു​ക​ളാ​ക്കി​യാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ക​ല്യാ​ൺ റോ​ഡ് തീ​യ്യ​ന​ക്കൊ​ത്തി റോ​ഡി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ൽ കഞ്ചാവ് കൊ​ണ്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

സമാനമായ മറ്റൊരു സംഭവത്തിൽ കോട്ടയത്ത് ബൈക്കിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തിയ 2 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു. ബൈക്കിൽ ഒളിപ്പിച്ചുവച്ച 35 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അയ്മനം സ്വദേശികളായ മഠത്തിൽ സഞ്ജയ് സാബു (19), കോട്ടയംകണ്ടം കെ.എസ്.ആദിത്യൻ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയ്മനം തൊണ്ടമ്പ്ര ഭാഗത്ത് വച്ച് എക്സൈസിനെ കണ്ട് ബൈക്ക് ചതുപ്പിലൂടെ ഓടിച്ചു രക്ഷപ്പെടാൻ ഇവർ ശ്രമിച്ചിരുന്നു.

ചെളിയിൽ ബൈക്ക് തെന്നി മറിഞ്ഞതോടെ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പിന്തുടർന്ന് പിടികൂടി. അസി. എക്സൈസ് ഇൻസ്പെക്ടർ ബി.ആനന്ദരാജ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബി.സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫിസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർ വി.വിനോദ് കുമാർ, എക്സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Related Articles

Back to top button