കോഴിക്കോട് നിർത്തിയിട്ടിരുന്ന കാരവനിൽ മൃതദേഹങ്ങൾ.. അന്വേഷണം ആരംഭിച്ച് പൊലീസ്…

നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. കോഴിക്കോട് വടകര കരിമ്പനപ്പാലത്താണ് സംഭവം. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിലെ ജീവനക്കാരൻ കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്.ഒരാൾ കാരവന്റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വാഹനം ലോക്കായി പോയി ശ്വാസംമുട്ടി മരിച്ചതെന്ന് സംശയം.

കാരവൻ രണ്ട് ദിവസമായി നിർത്തിയിട്ടത് സംശയം തോന്നി നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.എരമംഗലം സ്വദേശിയുടേതാണ് വാഹനം. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുന്നു.

Related Articles

Back to top button