ബന്ധുക്കളായ രണ്ട് കുട്ടികളെ കാണില്ലെന്ന് പരാതി….
two kids missing
മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ രണ്ട് കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ മുഹമ്മദ് നിഹാൽ (12), മുഹമ്മദ് അസ് ലഹ് (15) എന്നിവരെയാണ് കാണാതായത്. എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് മൂന്ന് മണി മുതലാണ് കുട്ടികളെ കാണാതായത്. കുട്ടിക്കളെ കുറിച്ച് വിവരം ലഭിക്കുന്നവർ എടവണ്ണ പൊലീസിലോ 9207605605 നമ്പറിലോ അറിയിക്കാൻ പൊലീസ് അഭ്യർത്ഥിച്ചു.