ഓട്ടോ തടഞ്ഞപ്പോൾ അകത്ത് കൊലക്കേസ് പ്രതിയടക്കം 2 പേർ…കവറിൽ ഒളിപ്പിച്ചത്…
തിരുവനന്തപുരം ആര്യനാട്ട് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് വന്ന 1.16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ കൊണ്ണിയൂർ സ്വദേശി വിലങ്ങൻ ഷറഫ് എന്ന് വിളിക്കുന്ന ഷറഫുദീൻ(56), മുൻ കൊലക്കേസ് പ്രതിയായ പുനലാൽ മാതളംപാറ സ്വദേശി ഉദയലാൽ(53 ) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വെള്ളനാട്, പുനലാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.
ആര്യനാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി ഓട്ടോറിക്ഷ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുരേഷ്.ജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിനോദ്. ടി, ശ്രീകാന്ത്. എം.പി, സിവിൽ എക്സൈസ് ഓഫീസർമാരായ കിരൺ.ഒ.എസ്, ജിഷ്ണു.എസ്.പി, ഗോകുൽ ജി.യു, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ.എസ് എന്നിവരും പങ്കെടുത്തു.