മുണ്ടൂർ കാട്ടാനയാക്രമണത്തിൽ രണ്ടു വ്യത്യസ്ത റിപ്പോർട്ടുകൾ…
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രണ്ടു വ്യത്യസ്ത റിപ്പോർട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും. വനം വകുപ്പിനെ വെള്ള പൂശിയാണ് പാലക്കാട് ഡിഎഫ്ഒയുടെ റിപ്പോർട്ട് നൽകിയത്. കാട്ടാന ആക്രമണത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും ഡിഎഫ്ഒ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോർട്ട്. മുന്നറിയിപ്പ് കിട്ടിയില്ലെന്ന് നാട്ടുകാർ പറഞ്ഞതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വ്യത്യസ്ത റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കുമെന്നും കലക്ടർ അറിയിച്ചു.