പൊതുജനങ്ങളുടെ ശ്രദ്ധക്ക്..ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിംഗ് മേഖല… 

ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. മാർച്ച് 24, 25 തീയതികളിലാണ് പണിമുടക്ക്. ബാങ്കുകളിലെ ഒഴിവുകൾ നികത്താൻ നിയമനങ്ങൾ നടത്തുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ വിളിച്ച് ചേർത്ത ചർച്ച ഫലം കാണാത്തിനാലാണ് സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം. 21ന് മറ്റൊരു ചർച്ച കൂടി നടക്കാനുണ്ട്. സമരത്തിന് മുന്നോടിയായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

Related Articles

Back to top button