കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു..
കണ്ണൂർ കോളയാട് പന്നിയോടിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു. ക്ഷീരകർഷകനായ വിവേകിൻ്റെ പശുക്കളാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ചത്തത്.വീടിൻ്റെ അടുത്തുള്ള വയലിൽ കെട്ടിയിരുന്ന പശുക്കളെ പാഞ്ഞെത്തിയ കാട്ടു പോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പശുക്കൾ തൽക്ഷണം മരിച്ചു .