അലഞ്ഞു നടന്ന മധ്യവയസ്കയെ പ്രതികൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു..സമ്മതിക്കാതെ വന്നപ്പോൾ കൊലപാതകം.. പ്രതികൾക്ക്…

നെടുമങ്ങാട് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിൽ, രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. നെടുമങ്ങാട് സ്വദേശികളായ രാജേഷ്, അനിൽ കുമാർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2011 സെപ്റ്റംബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് ജംങ്ഷനിലും പരിസര പ്രദേശത്തും അലഞ്ഞു നടന്ന  മധ്യവയസ്കയെ പ്രതികൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വഴങ്ങാതെ വന്നതോടെ പ്രതികൾ മോളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Related Articles

Back to top button