വീണ്ടും ട്രെയിൻ പാളം തെറ്റി..ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു…
വീണ്ടും ട്രെയിൻ പാളം തെറ്റി. സിഎസ്എംടി ഷാലിമാർ എക്സ്പ്രസിൻ്റെ രണ്ട് കോച്ചുകളാണ് മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ കലാംന സ്റ്റേഷന് സമീപം പാളം തെറ്റിയത്.സംഭവത്തിൽ ആളപായമോ കാര്യമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാളം തെറ്റിയതിനെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിനും സാധാരണ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനുമായി നിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.




