കൊല്ലത്തെ ലഹരിവേട്ട.. രണ്ടുപേർ പിടിയിൽ.. പിടിയിലായത്…
കൊല്ലത്ത് 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം തൊളിക്കുഴി സ്വദേശി സജിൻ മുഹമ്മദ്, കൊല്ലം നിലമേൽ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്. വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് വെസ്റ്റ് പൊലീസ് ഇന്ന് പുലർച്ചെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയത്.
ഷിബു നേരത്തെയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ പ്രതിയാണ്. കൊല്ലം സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. പൊലീസ് കൈകാണിച്ച പിക്ക് അപ്പ് വാഹനം നിർത്താതെ ഓടിച്ചുപോയി. തുടർന്ന് ആനന്ദവല്ലീശ്വരത്ത് വച്ച് വാഹനം ഡിവൈഡറിൽ ഇടിച്ചു. ഇതോടെ ഡ്രൈവർ ഇറങ്ങിയോടി രക്ഷപെടുകയായിരുന്നു.ജില്ലയിൽ വിതരണം ചെയ്യാനായി തമിഴ്നാട്ടിൽ നിന്നും എത്തിച്ചതാണ് ലഹരി ഉത്പന്നങ്ങളെന്ന് പൊലീസ് കണ്ടെത്തി.