പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ച സംഭവം.. രണ്ട് പേർ അറസ്റ്റിലായി..
പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ സഹായിയായി പ്രവർത്തിച്ച കാറൽമണ്ണ മണ്ണിങ്ങൽ വീട്ടിൽ എംകെ ഹരിദാസൻ, പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി നടത്തിയിരുന്ന ചെർപ്പുളശ്ശേരി പാറക്കൽ വീട്ടിൽ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്.
വെസ്റ്റ് ബംഗാൾ സ്വദേശി രഞ്ജിത്ത് പ്രാമാണിക് ആണ് പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. പുളിഞ്ചോട് മേഖലയിലെ വാഴ കൃഷിയിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം. പ്രഭാകരൻ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. സമീപത്തെ മറ്റൊരു പറമ്പിലെ വൈദ്യുതി ലൈനിൽ നിന്ന് കൃഷിയിടത്തിലെ കമ്പിവേലിയിലേക്ക് വൈദ്യുതി എത്തിച്ചാണ് കെണി നിർമ്മിച്ചിട്ടുള്ളതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു