ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറും.. 12കാരിയെ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ചു.. സംഘം പിടിയിൽ…
ആറാം ക്ലാസുകാരിയെ ഓൺലൈനിൽ വിൽപനയ്ക്ക് വെച്ച സംഘം പിടിയിൽ. സംഭവത്തിൽ ശോഭ, ആൺ സുഹൃത്ത് തുളസീകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 12 വയസുള്ള പെൺകുട്ടിയെ വാട്ട്സാപ്പിലൂടെ പ്രതികൾ വിൽപ്പനക്ക് വെച്ചത്. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു പെൺകുട്ടിയെ വിൽപ്പനക്ക് വെച്ചത്. ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നായിരുന്നു ഇവരുടെ പ്രചാരണം.കർണാടകയിൽ വിജയനഗരയിൽ ആണ് കൊടും ക്രൂരത നടന്നത്.
വാട്ട്സ്പാപ്പിലൂടെ പെൺകുട്ടിയെ വിൽപ്പന നടത്താനുള്ള ശ്രമം സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്. ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ സംഘടന വിവരം അറിഞ്ഞ ഉടനെ തന്നെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നിൽ വലിയൊരു റാക്കറ്റുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിൽപ്പനക്ക് വെച്ച സംഘം പെൺകുട്ടിയുടെ വീഡിയോ ദൃശ്യങ്ങളും വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന ചിലരുടെ രക്ഷിതാക്കളുമായി പ്രതികൾ ബന്ധപ്പെടാൻ ശ്രമിച്ചു. പെൺകുട്ടി വിൽപ്പനക്കുണ്ടെന്നും ലൈംഗിക ബന്ധം പൂലർത്തിയാൽ മാനസിക രോഗം മാറുമെന്നും പറഞ്ഞ് പലരെയും ഇവർ ബന്ധപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതോടെയാണ് ഓടനാടി സേവാ സംഘ് എന്ന സന്നദ്ധ പിടിയിലായ ശോഭയുമായി ബന്ധപ്പെടുന്നത്. തുടർന്ന് കുട്ടിയെ മൈസൂരുവിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ധാരണപ്രകാരം ശോഭയും തുളസികുമാറും പെൺകുട്ടിയുമായി മൈസൂരുവിലെത്തി. പൊലീസിനെ വിവരമറിയിച്ചാണ് സംഘമെത്തിയത്. ശോഭയെയും കുട്ടിയേയും കണ്ടതിന് ശേഷം പൊലീസെത്താനായി കാത്തിരുന്നു. കുട്ടിക്ക് പറഞ്ഞ വില കുറക്കണമെന്ന് പറഞ്ഞാണ് സന്നദ്ധ സംഘടന പ്രതിനിധികൾ പ്രതികളെ പിടിച്ച് നിർത്തിയത്. ഇതിനിടെ പൊലീസ് സ്ഥലത്തെത്തി ശോഭയേയും തുളസീകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.



