അത് ലോറിയുടെ ടൂൾ ബോക്സാണ് സാറേ’, പരിശോധിച്ചപ്പോൾ പേരിന് ഒരു ടൂൾ പോലുമില്ല, രഹസ്യ അറയിൽ ഉണ്ടായിരുന്നത്…

വയനാട്ടിൽ വാണിജ്യ അളവിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി. മീനങ്ങാടി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. സംഭവത്തിൽ പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു



