യുവതിയോട് മോശമായി പെരുമാറി.. രണ്ടുപേർ അറസ്റ്റിൽ.. പൊലീസിന് നേരെയും ആക്രമണം….
യുവതിയോട് മോശമായി പെരുമാറിയ രണ്ടുപേർ കൊച്ചിയിൽ അറസ്റ്റിൽ. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരാണ് പിടിയിലായത്. ക്യൂൻസ് വാക് വേയിൽ വെച്ചായിരുന്നു സംഭവം.പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ഇവർ പൊലീസ് ജീപ്പിൻറെ ചില്ലും അടിച്ചു തകർത്തു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.