ലക്കി ഡ്രോയിൽ 8.6 ലക്ഷം അടിച്ചെന്ന് പറഞ്ഞ് ഒന്നര കോടി തൃശൂര്‍ സ്വദേശിയിൽ നിന്ന് തട്ടി… രണ്ടുപേര്‍ അറസ്റ്റിൽ
സൈബർ തട്ടിപ്പിലൂടെ ചെന്ത്രാപ്പിന്നി സ്വദേശിയുടെ ഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികളെ തൃശൂർ റൂറൽ സൈബർ പോലീസ് മുംബൈയിൽ നിന്ന് പിടികൂടി. മുംബൈ സ്വദേശികളായ മുഹമ്മദ് ഹസ്സൻ ഹാനിഫ് സെയ്ദ് (23), അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ (24) എന്നിവരാണ് പിടിയിലായത്.
2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. നാപ്റ്റോൾ കമ്പനിയുടെ പേരിൽ ലഭിച്ച പാർസലിലെ ലക്കി ഡ്രോ സ്ക്രാച്ച് ആൻഡ് വിൻ കാർഡിൽ ഒരു മാരുതി സ്വിഫ്റ്റ് ഡിസൈർ കാറും 8,60,000 രൂപയും സമ്മാനമായി ലഭിച്ചതായി പരാതിക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് വിശ്വസിച്ച്, പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻ കാർഡ് എന്നിവ വാട്സാപ്പ് വഴി അയച്ചുകൊടുത്തു.



