യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം കവർന്നു….നാല് പേർ….
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശിയായ ഒരു സ്വർണ്ണക്കടയുടമയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
സ്വർണ്ണ പണയം വെക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരിൽ യുവാവിനെ പ്രതികൾ ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവാവിൻ്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് കാഴ്ച മറച്ച ശേഷം ശാരീരികമായി ആക്രമിച്ച് കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ കവർച്ച ചെയ്യുകയായിരുന്നു. ഈ സംഭവം ഇന്നലെയാണ് നടന്നതെന്നും വിവരം ഇന്ന് രാവിലെയാണ് പുറത്തറിഞ്ഞതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.