21 വയസുള്ള രണ്ടുപേർ, ഒരാൾക്ക് 27…കുറഞ്ഞകാലയളവിൽ ചെയ്തു കൂട്ടിയതെല്ലാം സർവത്ര പ്രശ്നം…കാപ്പ ചുമത്തി നാടുകടത്തി….

യുവാക്കൾക്കെതിരെ കാപ്പ ചുമത്തി പ്രവേശനം വിലക്കി ഉത്തരവ്. 21 വയസുകാരായ രണ്ടു പേരെ ഒരു വർഷത്തേക്കും 27 കാരനായ മറ്റൊരു യുവാവിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്. തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട, തന്നിട്ടാംപാറ സ്വദേശി പടിക്കാച്ചികുന്നേൽ നന്ദു (21), തൊടുപുഴ, കാരിക്കോട് തെക്കുംഭാഗം ചുക്കുംപാറ സ്വദേശി പള്ളിപ്പറമ്പിൽ സാംസൺ പീറ്റർ (21) എന്നിവരെ, 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (kaapa act) പ്രകാരം ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്കിയത്. തൊടുപുഴ മ്രാല കാട്ടോലി സ്വദേശി ചങ്ങലത്ത് ആദർശ് (അച്ചു -27) നെ ആറു മാസത്തേയ്ക്കുമാണ് കാപ്പ ചുമത്തിയത്.

ഇവർ ജില്ലയിൽ വിവിധ ഇടങ്ങളിൽ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും, പൊതുസമൂഹത്തിന്റെ ശാന്തിക്കും ഭീഷണിയായി പ്രവര്‍ത്തിച്ചതിനാല്‍ തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇവരെ തടയുന്നതിനായി ആണ് പുറത്താക്കലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയാണന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button