ട്വന്റി 20 മുൻ ജില്ലാ കോർഡിനേറ്റർ അസ്‌ലഫ് പാറേക്കാടൻ സിപിഐഎമ്മിൽ

ട്വന്റി 20 മുൻ ജില്ലാ കോർഡിനേറ്റർ അഡ്വ. അസ്‌ലഫ് പാറേക്കാടൻ സിപിഐഎമ്മിൽ ചേർന്നു. മുൻ സിപിഐ നേതാക്കൾക്കൊപ്പമാണ് അസ്‌ലഫ് പാറേക്കാടന്റെ സിപിഐഎം പ്രവേശനം. സിപിഐഎം എടത്തല ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണം നൽകി.

സിപിഐ മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്ന അസ്‌ലഫ് പിന്നീട് ട്വന്റി 20യിൽ ചേരുകയും ജില്ലാ കോർഡിനേറ്റർ ചുമതലയിൽ പ്രവർത്തിക്കുകയുമായിരുന്നു. സിപിഐ ആലുവ മണ്ഡലം കമ്മിറ്റി അംഗവും മുൻ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. റൈജ അമീർ, എഐഎസ്എഫ് സംസ്ഥാന കൗൺസിൽ അംഗവും സിപിഐ എടത്തല ലോക്കൽ കമ്മിറ്റി അംഗവുമായ എ എ സഹദ്, കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകരായ പി എ അബ്ദുൽ ഖാദർ, വി കെ ഇബ്രാഹിംകുട്ടി, എം എം അലിക്കുഞ്ഞ്, കെ എം നാസർ, കെ എ മനാഫ്, വി എം മനാഫ്, എം കെ അബ്ദുൾ അസി എന്നിവരാണ് സിപിഐഎമ്മിൽ ചേർന്നത്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി സലീം നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

Related Articles

Back to top button