ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.. സംഭവം നടന്നിരിക്കുന്നത്….
ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേർന്നുള്ള കിണറ്റിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം താനൂരിലാണ് സംഭവം.അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് നിഗമനം.പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മുക്കോല സ്വദേശി മുണ്ടേക്കാട്ട് റിഷികയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .യുവതിയെ ചൊവ്വാഴ്ച വൈകിട്ട് ആറുമണി മുതൽ കാണാനില്ലായിരുന്നു. തുടർന്നുള്ള തിരച്ചിലിൽ ആണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ഉടനെ താനൂരിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു