താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍…

കൊച്ചി: താന്‍ ഒരാളെയും പറഞ്ഞ് പറ്റിക്കില്ലെന്ന് തൃക്കാക്കരയിലെ വോട്ടര്‍മാരോട് ട്വന്‍റി 20 സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ പിടിച്ചു നിര്‍ത്തി അടിച്ചോളു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പ്രതികരണം. മത്സരിക്കുന്നത് ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന മുന്നണിക്കൊപ്പമാണ് നില്‍ക്കേണ്ടത്. സെലിബ്രിറ്റികള്‍ക്ക് നാട്ടില്‍ ഒരു വിലയും ഇല്ലെന്നും തന്‍റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ച് വോട്ട് പിടിക്കില്ലെന്നും അഖില്‍ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎയുടെ ഭാഗമായ ട്വന്‍റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയും ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 സ്ഥാനാർത്ഥികളെയാണ് ബിജെപി ആ​ദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, തിരുവല്ലയില്‍ അനൂപ് ആന്റണി, പാലക്കാട് ശോഭ സുരേന്ദ്രൻ, പൂഞ്ഞാരില്‍ പിസി ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും. ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Articles

Back to top button