‘തുഷാര്‍ ഗാന്ധിക്ക് ഒപ്പം പരിപാടിയില്‍ പങ്കെടുക്കും..എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ്…
തുഷാര്‍ ഗാന്ധിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ നേതാവ് തുഷാര്‍ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചുവെന്നും മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു.സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചുവെന്നും പറഞ്ഞു.