ഓ കേരളത്തിന് ആമ മുട്ട എന്നായിരുന്നല്ലേ; ട്രോളിൽ നിറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. എയിംസ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കേരളത്തിന് ലഭിച്ചത് ധാതു ഇടനാഴിയും കടലാമകൾക്കായുള്ള പ്രത്യേക സംരക്ഷണകേന്ദ്രവുമാണ്.
എയിംസ് വരുമെന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകൾ ഉൾപ്പെടെ കുത്തിപ്പൊക്കിയാണ് ‘ആമ’ ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

