മാധബി പുരി ബുച്ച് ഇന്ന് പടിയിറങ്ങും.. സെബിയുടെ പുതിയ മേധാവിയായ എത്തുന്നത് ആരെന്നോ?….
ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർമാനായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു . മൂന്ന് വർഷത്തേക്കാണ്
നിയമനം. മാധവി പുരി ബുച് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.
നിലവിൽ ധനകാര്യ, റവന്യൂ സെക്രട്ടറിയാണ് തുഹിൻ കാന്ത പാണ്ഡെ.1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിൻ കാന്ത പാണ്ഡെ.പാണ്ഡെ ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.മുൻപ് സർക്കാർ ആസ്തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്താനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയെ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വിൽപനയിലൂടെ (ഐപിഒ) ഓഹരിവിപണിയുടെ ഭാഗമാക്കിയത് ഇദ്ദേഹം ഡിപാം സെക്രട്ടറിയായിരുന്ന കാലത്താണ്.