അമേരിക്കയുടെ വൻ കപ്പൽപട ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് ട്രംപ്;  ഇറാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നു

ഇറാനിലേക്ക് നാവികസേനയുടെ വലിയ സംഘം നീങ്ങുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ഇത് ശക്തമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് പശ്ചിമേഷ്യയിലാകെ യുദ്ധ ഭീതിയും,  ആശങ്കയും പരത്തുന്നു. യുഎസിൻ്റെ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയറാണ് ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിടുന്നത്.

ഇറാനെ ശക്തമായി നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പ്രസ്താവന. ഇറാനിലേക്ക് പോകുന്ന ഒരു വലിയ സൈന്യം ഞങ്ങളുടെ പക്കലുണ്ട്. എന്തെങ്കിലും സംഭവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ചിലപ്പോൾ ഈ കപ്പൽപടയെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആക്രമിക്കേണ്ടി വരുമെന്ന തൻ്റെ മുന്നറിയിപ്പാണ് ജനകീയ പ്രക്ഷോഭത്തിൽ പിടിയിലായ 837 തടവുകാരുടെ തൂക്കിക്കൊല തത്കാലം നിർത്തിവെക്കാൻ കാരണമെന്നും ട്രംപ് പറഞ്ഞിരുന്നു.

Related Articles

Back to top button