ട്രംപ് പണി തുടങ്ങി… യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം.. 15 പേർ കൊല്ലപ്പെട്ടു…

യ​മ​നി​ലെ ഹൂ​തി കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോമാക്രമണം നടത്തി അമേരിക്ക. യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി​ക​ൾ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ വലിയ ദുരന്തമാണ് കാത്തിരിക്കുന്നതെന്നും പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്ത് യു​എ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്.

യ​മ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ഹൂ​തി​ക​ൾ ആ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​നി​ക ന​ട​പ​ടി​യെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ‘നി​ങ്ങ​ളു​ടെ സ​മ​യം അ​വ​സാ​നി​ച്ചു. നി​ങ്ങ​ളു​ടെ ആ​ക്ര​മ​ണം ഇ​ന്ന് മു​ത​ല്‍ നി​ര്‍​ത്ത​ണ​മെ​ന്ന്’ ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ കു​റി​ച്ചു.അ​മേ​രി​ക്ക​ന്‍ ക​പ്പ​ലു​ക​ള്‍​ക്ക് നേ​രെ ഹൂ​തി​ക​ള്‍ ന​ട​ത്തു​ന്ന ഒ​രാ​ക്ര​മ​ണ​വും ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button