ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും.

കരാർ പ്രകാരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും കൂടാതെ 500 ബില്യൺ ഡോളറിന്റെ യുഎസ് ഊർജ്ജവും സാങ്കേതികവിദ്യയും വാങ്ങുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ പൂജ്യം ശതമാനമാകും തീരുവയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്‌സിൽ അറിയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ സമ്മതിച്ചതായും അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ വാങ്ങുന്നതിനും സമ്മതം അറിയിച്ചു.’ ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയയിൽ പറഞ്ഞു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.

Related Articles

Back to top button