തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി.. 3 പേർക്ക്…
വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആർജെഡി നേതാവും ബിഹാറിലെ പ്രതിപക്ഷ നേതാവുമായി തേജസ്വി യാദവ്. മാധേപുരയിൽ നിന്ന് പട്നയിലേക്ക് ഒരു പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വിയുടെ വാഹന വ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറിയത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് തേജസ്വി രക്ഷപ്പെട്ടെങ്കിലും സുരക്ഷാ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥർക്ക് അപകടത്തിൽ പരിക്കേറ്റു
വൈശാലി ജില്ലയിൽ ഗോരൗലിന് സമീപത്തായി ദേശീയ പാത 22ലാണ് അപകടമുണ്ടായത്. പുലർച്ചെ 1.30ഓടെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു തേജസ്വി. നിർത്തിയിട്ടിരുന്ന കാറിലേക്കാണ് ട്രെക്ക് ഇടിച്ച് കയറിയത്. വാഹന വ്യൂഹത്തിലെ മൂന്ന് വാഹനങ്ങളാണ് ട്രെക്ക് ഇടിച്ച് തെറിപ്പിച്ചത്. പട്നയിലേക്ക് മടങ്ങുംവഴി ചായ കുടിക്കാനായി വാഹനം നിർത്തിയ സമയത്താണ് അപകടമുണ്ടായത്.
തേജസ്വി യാദവിനെ തൊട്ട് മുൻപിൽ വച്ചാണ് കാറിലേക്ക് ട്രെക്ക് ഇടിച്ച് കയറിയത്. ട്രെക്ക് നിന്നതാണ് വലിയ രീതിയിലുള്ള അപകടമൊഴിവായതിന് പിന്നിലെന്നാണ് തേജസ്വി അപകടത്തിന് പിന്നാലെ പ്രതികരിച്ചത്. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ഹാജിപൂരിലെ സാദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെക്ക് ഡ്രൈവറും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമികാന്വേഷണത്തിൽ ഒരു ബൊലേറോയിൽ ഇടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ടാണ് ട്രെക്ക് തേജസ്വിയുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറിയിട്ടുള്ളത്