ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിൽ…ട്രെയിനുകൾ വൈകിയോടുന്നു….
ആലപ്പുഴ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് മരം വീണത്. മഠത്തുപടി ലെവൽ ക്രോസിനു സമീപത്ത് വൈകീട്ട് 6.40നാണ് സംഭവം. നാഗർകോവിൽ- കോട്ടയം ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. മറ്റ് ട്രെയിനുകളും വൈകും. ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് 50 വൈകിയോടുന്നു.