ഓടുന്ന കെഎസ്ആർടിസി ബസിന് മുകളിൽ മരം പൊട്ടി വീണു..
പാലക്കാട് കെഎസ്ആർടിസി ബസിന് മുകളിൽ മരം പൊട്ടി വീണ് അപകടം. നെന്മാറ -നെല്ലിയാമ്പതി സംസ്ഥാന പാതയിൽ ഇന്ന് ഉച്ചക്കാണ് സംഭവം. ഓടികൊണ്ടിരുന്ന കെ എസ് അർ ടി സി ബസിന് മുകളിൽ ഉണങ്ങിയ മരം പൊട്ടി വീണ് ബസിൻറെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. അപകടത്തിൽ ഡ്രൈവർ ഗിരീഷിന് പരിക്കേറ്റു. ഡ്രൈവർ ഗിരീഷിൻറെ കൈകൾക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.



