അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെൻററിലെ കൂറ്റൻ ഞാറമരം കടപുഴകി വീണ് അപകടം, വാഹന പാർക്കിങ് ഷെഡ് തകർന്നു

ആലപ്പുഴ: ഭീഷണിയായി നിന്ന കൂറ്റൻ ഞാറമരം കടപുഴകിവീണ് ആശുപത്രിയിലെ വാഹന പാർക്കിങ് ഷെഡ് തകർന്നു. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെൻററിലെ ഷെഡിൻറെ മേൽക്കൂരയും മതിലുമാണ് അപകടത്തിൽ പൂർണമായും തകർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഈ സമയത്ത് പ്രദേശത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പകൽ സമയങ്ങളിൽ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. അതേസമയം, തകർന്ന ഈ പാർക്കിങ് ഷെഡിന് തൊട്ടരികിലായി ഉണങ്ങിയ മറ്റൊരു മരം കൂടി അപകട ഭീഷണിയുയർത്തി നിൽപ്പുണ്ട്. ഇത് ആശുപത്രി ജീവനക്കാരുടെയും ഇവിടെയെത്തുന്ന രോഗികളുടെയും ജീവന് വലിയ ഭീഷണിയായാണ് നിൽക്കുന്നത്.

Related Articles

Back to top button