തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി..ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസിനെതിരെ നടപടി. ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തില്‍ സർവീസ് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്.