കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ചു, ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച് നാട്ടുകാർ…

കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിച്ച ഡോക്ടർക്കെതിരെ ആക്രമണം. ബിഹാറിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി ഡോക്ടർക്കെതിരായ ആക്രമണ വീഡിയോ. താലിബാനേക്കാൾ മോശമായ അവസ്ഥയിലാണ് സംസ്ഥാനമെത്തി നിൽക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ടത്

അതിജീവിതയുടെ വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷമാണ് ഡോക്ടർ ക്രൂരമായ ആക്രമണത്തിന് ഇരയായത്. വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾകൊണ്ടും വടികൾ കൊണ്ടും ശരീരത്തിൽ നിന്നും രക്തം വരും വരെയായിരുന്നു ആക്രമണം. ജിതേന്ദ്ര യാദവ് എന്ന ഡോക്ടർക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. 2021ൽ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിതയുടെ വീട്ടിൽ വച്ചായിരുന്നു ആക്രമണം

കൂട്ടബലാത്സംഗത്തിന് പിന്നാലെ അതിജീവിത പരാതി നൽകുകയും കേസ് എടുക്കുയും ചെയ്തിരുന്നു. ഈ കേസിൽ ഗ്രാമവാസിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവർ ഒളിവിൽ പോയിരുന്നു. മെയ് 30 ന് അതിജീവിത കേസിൽ കോടതിയിലെത്തി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ ബന്ധുക്കൾ അതിജീവിതയേയും വീട്ടുകാരേയും ക്രൂരമായി ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ പരിക്കേറ്റ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാനെത്തിയ ഡോക്ടറാണ് ആക്രമണത്തിനിരയായത്

Related Articles

Back to top button