വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരനെ കടിച്ചു കുടഞ്ഞ് തെരുവുനായ.. ചെവി കടിച്ചെടുത്തു.. കഴുത്തിലും തലയിലും….

മൂന്നര വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്.ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല, ഷാജി ദമ്പതിമാരുടെ മകന്‍ സഞ്ചല്‍ കൃഷ്ണയെയാണ് തെരുവുനായ ആക്രമിച്ചത്.വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സഞ്ചല്‍ കൃഷ്ണയെ ഓടിയെത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയല്‍വാസികള്‍ ചേര്‍ന്ന് നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു.

ആക്രമണത്തില്‍ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. വൈകീട്ട് 5.45 ഓടെയാണ് അപകടം. കുട്ടി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Related Articles

Back to top button