‘എല്ലാം സുരക്ഷിതം, വാർത്ത തെറ്റ്’, ശബരിമല യുവതീ പ്രവേശത്തിന്റെ ഫയലുകൾ കാണാതായിട്ടില്ല

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായെന്ന വാർത്തകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകർപ്പുകളും സുരക്ഷിതമായി ഉണ്ടെന്ന് ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. വാർത്ത നൽകിയ മാധ്യമ സ്ഥാപനങ്ങൾ യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ട് വാർത്ത് പിൻവലിക്കണം. വസ്തുതകൾ ജനങ്ങളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞദിവസം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിന്റെ ഭാഗമായി പഴയ ഫയലുകൾ അന്വേഷിച്ചപ്പോഴാണ് പലതും കാണാതായ വിവരമറിയുന്നത് എന്നായിരുന്നു റിപ്പോർട്ട്. രേഖകൾ കണ്ടെത്താൻ ഈ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് തേടിയിരിക്കുകയാണ് ബോർഡ് എന്നുമാണ് റിപ്പോർട്ട്.

Related Articles

Back to top button